ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, September 23, 2023 2:21 AM IST
ക​ണ്ണൂ​ർ: കാ​രി​ത്താ​സ് ഇ​ന്ത്യ, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം, ക​യ്‌​റോ​സ് ക​ണ്ണൂ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന സ​ജീ​വം ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ക​യ്റോ​സ് ട്രെ​യി​നിം​ഗ് ഹാ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലെ മു​ഖ്യ​ധാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എ​ങ്ങി​നെ തി​രി​ച്ച​റി​യാം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ൽ​കി.
ഹൃ​ദ​യ​രാം ഗ്രൂ​പ്പ്‌ ഓ​ഫ് കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റും മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ എം.​വി. നി​ഖി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ ഡ്രീം ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ, ക​യ്റോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ത്യു, പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.