കൂവേരി, തിമിരി വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം 29ന്
1337504
Friday, September 22, 2023 3:36 AM IST
ചപ്പാരപ്പടവ്: എട്ടു മാസങ്ങൾക്കു മുന്പ് പണിതീർത്ത കൂവേരി, തിമിരി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 29ന് നടക്കും. റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.
കെട്ടിടങ്ങളുടെ പണി തീർന്നിട്ടും വില്ലേജ് ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറാത്തതിൽ പരാതി വ്യാപകമായിരുന്നു. സർക്കാർ ഏജൻസിയായ നിർമിതിക്കായിരുന്നു കെട്ടിട നിർമാണ ചുമതല.
കെട്ടിട നിർമാണം, ഫർണിഷിംഗ്,നെറ്റ് വർക്ക് കേബിൾ, വൈദ്യുതീകരണം എന്നിവയായിരുന്നു കരാറിലുണ്ടായിരുന്നത്. മുറ്റം, ചുറ്റുമതിൽ എന്നിവയുടെ നിർമാണം ടെൻഡറിൽ ഉൾപ്പെട്ടിരുന്നില്ലെന്നതിനാൽ ഇവ നിർമിച്ചിട്ടില്ല.
അതേസമയം രണ്ട് കെട്ടിടങ്ങൾക്കും നിർമാണത്തിന് ശേഷം രണ്ട് ലക്ഷത്തിൽ താഴെ രൂപ നീക്കിയിരിപ്പുണ്ട്. ഇത് ഉപയോഗിച്ച് മുറ്റവും ,ചുറ്റുമതിലും , റൂഫിംഗും പൂർത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.