കായിക താരങ്ങൾക്ക് സ്വീകരണം നൽകി
1337500
Friday, September 22, 2023 3:36 AM IST
ചെറുപുഴ: ജില്ലാ അമേച്ചർ അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ. വിനോദ് കുമാർ, റിട്ട. ക്യാപ്റ്റൻ ഒളിമ്പ്യൻ കെ.എസ്. മാത്യു, പിടിഎ പ്രസിഡന്റ് സുനിൽ ആമ്പിലേരി , മുഖ്യാധ്യാപകൻ ടി.വി. ജ്യോതി ബാസു എന്നിവർ പ്രസംഗിച്ചു.
കായിക പരിശീലകൻ റിട്ട. ക്യാപ്റ്റൻ ഒളിമ്പ്യൻ കെ.എസ്. മാത്യുവിനെ പൊന്നാടയണിയിച്ചാദരിച്ചു. എട്ട് സ്വർണവും, അഞ്ച് വെള്ളിയും, രണ്ട് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് കോഴിച്ചാൽ സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്.
അഭിജിത് ജെ. പീറ്റർ, സനാത് സതീശൻ, എം. അനികേത്, ആദർശ് സന്തോഷ്, സാനിയാ റോസ് തോമസ്, പി.എസ്. സിബിൻ, സിയാ മോൾ, ഡെൽന പി.സജി എന്നിവരാണ് മെഡൽ ജേതാക്കൾ. മെഡൽ ജേതാക്കളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.