കെ. സുധാകരനും വി.ഡി.സതീശനും പോരടിക്കുന്നു: എം.വി. ജയരാജൻ
1337225
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങൾക്കു മുന്നിൽ പോലും പരസ്പരം പോരടിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. അണ്ടിയോ മാങ്ങയോ ഏതാണ് മൂത്തതെന്ന നിലയിലാണ് ഇരു നേതാക്കളും തമ്മിലടിക്കുന്നത്.
ഇരുവരും കോൺഗ്രസിനെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിവർണ്ണ പതാകയ്ക്ക് സമാനമാണ് ത്രിവർണ ഷാൾ. അതിനെ അപമാനിച്ച പ്രതിപക്ഷ നേതാവ് ഗാന്ധിനിന്ദയാണ് നടത്തിയതെന്നും എം.വി. ജയരാജൻ പറഞ്ഞു.
സിപിഎമ്മിനെയും ഇടതുപക്ഷസർക്കാറിനെയും തകർക്കുക എന്ന ഏക അജണ്ടയാണ് ബിജെപിക്കും യുഡിഎഫിനും ഉള്ളത്. ഇതിനായി വലതുപക്ഷ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമയ്ക്കുകയാണെന്നും ജയരാജൻ പറഞ്ഞു.