സയൻസ് സെമിനാർ സംഘടിപ്പിച്ചു
1337204
Thursday, September 21, 2023 7:01 AM IST
ഇരിക്കൂർ: ഇരിക്കൂർ ബിആർസിയിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള സയൻസ് സെമിനാർ നടന്നു. ചെറു ധാന്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരം സമഗ്രശിക്ഷാ കേരളം ഇരിക്കൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ടി.വി.ഒ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ ശാസ്ത്ര ക്ലബ് സെക്രട്ടറി മെർലിൻ ആമുഖപ്രഭാഷണം നടത്തി. കെ.കെ. രവി, ഇ.കെ. ദേവരാജൻ, എം.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി. അശ്വതി (മലപ്പട്ടം എകെഎസ് ജിഎച്ച്എസ്എസ്), മെർലിൻ ജോസ് (ചെമ്പന്തൊട്ടി സെന്റ് ജോർജ് എച്ച് എസ്), ലിയ മരിയ സണ്ണി (നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് എച്ച്എസ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.