പൈസക്കരി മേഖലാ മാതൃവേദി പ്രതിഷേധിച്ചു
1297731
Saturday, May 27, 2023 1:32 AM IST
പയ്യാവൂർ: രക്തസാക്ഷികളെ ആദരിക്കുന്നത് സഭയുടെ സംസ്കാരം എന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രഭാഷണത്തെ ദുർവ്യാഖ്യാനം ചെയ്തതിനെതിരേ പൈസക്കരി മേഖലാ മാതൃവേദി ജനറൽ ബോഡി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗം മേഖല ഡയറക്ടർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റീന കൈതക്കൽ അധ്യക്ഷത വഹിച്ചു.
ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളി വികാരി ഫാ. ജോസഫ് ചെരിയൻകുന്നേൽ, ആനിമേറ്റർ സിസ്റ്റർ റാണി എഒ, സെക്രട്ടറി മേരി കണിയാമറ്റത്തിൽ, സാലി ഉതിരക്കുടിശുമാക്കൽ, മേഴ്സി മുക്കാംകുഴിയിൽ, ഷിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.