റോഡ് തകർന്നു: യാത്രാദുരിതം പേറി നാട്ടുകാർ
1591042
Friday, September 12, 2025 5:25 AM IST
കരുവാരകുണ്ട്: റോഡ് തകർന്നതോടെ യാത്രാദുരിതം പേറി നാട്ടുകാർ. കേരള എസ്റ്റേറ്റ് മൂച്ചിക്കുന്ന് -മോസ്കോ റോഡാണ് തകർന്ന് യാത്ര ദുഷ്കരമായ അവസ്ഥയിലായിരിക്കുന്നത്.
പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്കെല്ലാം ഗതാഗതത്തിന് ഏക ആശ്രയമാണ് റോഡ്. ടാറുകൾ അടർന്നുപോയി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ് റോഡുള്ളത്. ഒരു ഭാഗം തോട് പോലെ ആയി മാറിയിരിക്കുകയും ചെയ്തിട്ടുണ്ട്. മഴപെയ്താൽ ഈ കുഴികളിലെല്ലാം വെള്ളം നിറയുകയും ചെയ്യും.
ഓട്ടോറിക്ഷകൾക്ക് പോലും കടന്നു പോകാൻ കഴിയാത്തതത്ര വിധമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. രോഗികളുമായി ഇതുവഴി സഞ്ചരിക്കാനാവുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
വിദ്യാർഥികളും തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് സഞ്ചരിക്കാനുള്ള വഴി കൂടിയാണിത്. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.