സംഗീതോത്സവം ശനിയാഴ്ച
1591035
Friday, September 12, 2025 5:25 AM IST
നിലമ്പൂര്‍: കേരള സംഗീത നാടക അക്കാദമി കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്ര കലാസമിതിയുമായി ചേര്‍ന്ന് നടത്തുന്ന സംഗീതോത്സവം ശനിയാഴ്ച നിലമ്പൂരിലെ പീവീസ് ആര്‍ക്കേഡ് ഹാളില്‍ നടക്കും.
വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പരിപാടി പി.വി. അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. ആര്യാടന് ഷൗക്കത്ത് എംഎല്‍എ, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വൈകുന്നേരം അഞ്ചിനാരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ. എന്‍.പി. വിജയകൃഷ്ണന് സംഗീതം, അനുഭവം ആവിഷ്കാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഗായകന് അര്ജുന് ബി. കൃഷ്ണയുടെ സംഗീത കച്ചേരി നടക്കും. കോട്ടയം എസ് ഹരിഹരന് വയലിനിലും ചേര്‍ത്തല ആര് ജയദേവ് മൃദംഗത്തിലും ഉടുപ്പി എസ്. ശ്രീകാന്ത് ഗഞ്ചിറയിലും ഹരിപ്പാട് എസ്.ആര്. ശേഖര്‍ ഘടത്തിലും കച്ചേരിക്ക് അകമ്പടി സേവിക്കും.