എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് തെ​രു​വ് നാ​യ്ക്ക​ള്‍​ക്കു​ള്ള പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കി. മൂ​ത്തേ​ടം വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് തെ​രു​വ് നാ​യ​ക​ള്‍​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തു​ന്ന​ത്. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​റെ​യ്‌​നു ഉ​സ്മാ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ആ​യി​ഷ, റോ​സ​മ്മ, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ഡ്‌​ന രാ​ജു എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ച്ചു.