അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ തൂങ്ങി മരിച്ചു
1591103
Friday, September 12, 2025 10:07 PM IST
എടപ്പാൾ: തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ്. ബർഷത്ത് (29) ആണ് മരിച്ചത്. ജയിലിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏഴു മാസം മുന്‍പാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറിയെത്തിയത്.വ്യാഴാഴ്ച പകൽ ഡ്യൂട്ടിക്കു ശേഷം ക്വാർട്ടേഴ്സിലേക്ക് പോയതാണ്. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്.
താൻ മരിക്കുകയാണെന്ന സന്ദേശം രാത്രി ബർഷത്ത് സഹോദരന് വാട്സാപ്പിൽ അയച്ചിരുന്നു. എന്നാൽ രാവിലെയാണ് സഹോദരൻ മെസേജ് കണ്ടത്. ഉടൻ ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. പിതാവ് : ഷാഹുൽ ഹമീദ്. മാതാവ്: ഫസിയ. സഹോദരങ്ങൾ: ഫിറോസ്, ഫൗസിയ, ദൃശ്യ.