അധ്യാപക ദിനാഘോഷങ്ങളും അനുമോദനവും നടത്തി
1591039
Friday, September 12, 2025 5:25 AM IST
പെരിന്തൽമണ്ണ: ഐഎസ്എസ് ബിഎഡ് കോളജിൽ സെപ്റ്റംബർ അഞ്ച് അധ്യാപക ദിനാഘോഷങ്ങളുടെ തുടർച്ചയായി വിവിധ പരിപാടികൾ നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. മുഹമ്മദ് ഇഖ്ബാൽ മങ്കട ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി സെൽ മെന്റർ സി.പി. റഷീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബി.എഡ് 2023-25 ബാച്ചിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഇഖ്ബാൽ മങ്കട രചിച്ച ലക്ഷദ്വീപ് യാത്ര വിവരണ പുസ്തകം "കിൽത്താൻ ഡയറി' ലൈബ്രറിയിലേക്ക് കൈമാറി. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.
ഇ.സി. റസീന , ഡോ. ബബിത ജോസഫ്, ഷെറിൻ ചാക്കോ,സോണി ദാമോദരൻ, അൻജു, ടിന്റു, രമ്യ,ആമിന, മന്യ ദാസ്, ഉമ്മു ഹബീബ, നിഹാല,അഷ്ന തെരേസ എന്നിവർ സംസാരിച്ചു.