പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോണ്ഗ്രസ് പ്രതിഷേധം
1590840
Thursday, September 11, 2025 7:46 AM IST
മലപ്പുറം: കുന്നംകുളത്ത് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. ജില്ലാതല ഉദ്ഘാടനം മലപ്പുറം പോലീസ് സ്റ്റേഷന് മുന്നിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ്് എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന യുവാക്കളെയും വിദ്യാർഥികളെയും ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടികൊണ്ടും അടിച്ചമർത്തിയപ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഇരട്ടചങ്കുണ്ടെന്ന് പറഞ്ഞെങ്കിലും പോലീസിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു ചങ്കുമില്ലെന്നും അനിൽകുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എം. ജാഫർ അധ്യക്ഷത വഹിച്ചു. പി.സി. വേലായുധൻകുട്ടി, അസീസ് ചീരാൻതൊടി, പി.കെ. നൗഫൽ ബാബു, കെ.വി. ഇസ്ഹാഖ്, അജ്മൽ ആനത്താൻ, ഷാഹിദ് ആനക്കയം, എം.കെ. മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, മുജീബ് ആനക്കയം, എം ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെപിസിസി സെക്രട്ടറി വി.ബാബുരാജ് ഉദ്ഘാടനം ചെയ്്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ കെ.ടി. അജ്മൽ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി മെംബർ അഡ്വ. ബെന്നി തോമസ്, ഡിസിസി സെക്രട്ടറിമാരായ സി.കെ. ഹാരിസ്,
സി.സുകുമാരൻ, യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, എം.പി. ഫസൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ: ജനങ്ങളെ മർദിക്കുന്ന പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടണമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. ജനമൈത്രി പോലീസിനെ പിണറായി സർക്കാർ ജനമർദക പോലീസാക്കി മാറ്റിയെന്നും കുറ്റപ്പെടുത്തി. നിലന്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. നിലന്പൂർ, ചാലിയാർ, മന്പാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം. വി.എ. കരീം, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ, അഡ്വ. ഷെറി ജോർജ്, തോണിയിൽ സുരേഷ്, വി.എ. ലത്തീഫ്, ടി.എം.എസ്. ആസിഫ്, പി.പി. നജീബ്, സാലി ബിജു, സൈഫു ഏനാന്തി, അനീഷ് ചാലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
മഞ്ചേരി : മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കോണ്ഗ്രസ് പ്രവർത്തകർ മാർച്ചും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിച്ചു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് ചീരാന്തൊടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ്് സുബൈർ അധ്യക്ഷത വഹിച്ചു. റഷീദ് പറന്പൻ, വല്ലാഞ്ചിറ ഷൗക്കത്തലി, അഡ്വ. ബീനാ ജോസഫ്, ഹുസൈൻ വല്ലാഞ്ചിറ. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ ഹനീഫ മേച്ചേരി, വി.പി. ഫിറോസ്, വിജീഷ് എളങ്കൂർ, കൃഷ്ണദാസ് വടക്കയിൽ, ഷംസു മുള്ളന്പാറ, ജിജി ശിവകുമാർ, പ്രീതി എളങ്കൂർ, പുല്ലഞ്ചേരി അബ്ദുള്ള, സി.കെ. ഗോപാലൻ, സാബു സെബാസ്റ്റ്യൻ, സാലിൻ വല്ലാഞ്ചിറ, അലവി കുട്ടി പുല്ലാര എന്നിവർ പ്രസംഗിച്ചു.
എടക്കര: കോണ്ഗ്രസ് പ്രവർത്തകർ എടക്കരയിലും പോത്തുകല്ലിലും ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എടക്കര, ചുങ്കത്തറ, മൂത്തേടം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എടക്കര പോലീസ് സ്റ്റേഷന് സമീപം നടത്തിയ പ്രതിഷേധ സദസ് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മൂത്തേടം മണ്ഡലം പ്രസിഡന്റ് വി.പി. അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. എടക്കര ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഉസ്മാൻ, ഒ.ടി. ജയിംസ്, മണ്ഡലം പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ, താജാ സക്കീർ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.സി. ഷാഹുൽ ഹമീദ്, പുളിയഞ്ചാലി അസീസ് എന്നിവർ പ്രസംഗിച്ചു.
പോത്തുകൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തുരുത്തേൽ, എം.എ. ജോസ്, സി.വി. മുജീബ്, സന്തോഷ് മുതുകുളം, മറിയാമ്മ ജോർജ്, നാസർ സ്രാന്പിക്കൽ, കെ.ടി. നഷീദ്, ഓമന നാഗലോടി, റുബീന കിണറ്റിങ്ങൽ, മോൾസി പ്രസാദ് എന്നിവർ പ്രസംഗിച്ചു.
വണ്ടൂർ: വണ്ടൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. കെ.സി. കുഞ്ഞിമുഹമ്മദ്, എൻ.എ. മുബാറക്, പി. വാസുദേവൻ, ടി. വിനയദാസ്, അഷ്റഫ് പാറശേരി തുടങ്ങിയവർ പങ്കെടുത്തു.