’സ്വതന്ത്രകർഷക സംഘം സമ്മേളനം വിജയിപ്പിക്കും’
1549618
Tuesday, May 13, 2025 6:17 PM IST
കൊളത്തൂർ: പാലക്കാട്ട്് 16, 17 തീയതികളിൽ നടക്കുന്ന സ്വതന്ത്ര കർഷകസംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മൂർക്കനാട് പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം വാർഷിക ജനറൽബോഡി തീരുമാനിച്ചു. 50ൽ കുറയാത്ത പ്രതിനിധികളെ പങ്കെടുപ്പിക്കും. കൊളത്തൂരിൽ ചേർന്ന യോഗം പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി എൻ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.പി. മനാഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം കർഷക സംഘം പ്രസിഡന്റ് കെ.പി. ഹംസ, എം.ടി. ഹംസ, പി. രായൻകുട്ടി, പാലോളി അബൂബക്കർ, മാക്കണ്ടൻ മുഹമ്മദ്, വി.പി. അബൂ, പി.പി. മൊയ്തീൻകുട്ടി, കെ.ടി. കാദർ, എം. കോയമു, കെ. മൂസ, കെ. ഹസൈനാർ, കെ.ടി. സുലൈമാൻ, പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.