ആരോഗ്യ സദസ് സംഘടിപ്പിച്ചു
1480466
Wednesday, November 20, 2024 5:14 AM IST
മലപ്പുറം: വൈഎംസിഎ സബ് റീജിയൺ വനിതാ ഫോറത്തിന്റെയും സെന്റ് ജെമ്മാസ് ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ സദസ് സംഘടിപ്പിച്ചു. "നേടാം ആരോഗ്യം, കരുത്തരാകാം അണിചേരാം’ എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ആരോഗ്യസംരക്ഷണ പരിപാടി വൈഎംസിഎ സബ് റീജിയൺ വൈസ് ചെയര്മാന് മാത്യുജോണ്‍ ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ വനിതാ ഫോറം കണ്‍വീനര്‍ ലില്ലി ആന്റണി അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്‍ മുഖ്യപ്രഭാഷണം നടത്തി. "നേടാം ആരോഗ്യം, കരുത്തരാകാം അണിചേരാം’ എന്ന വിഷയത്തില്‍ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ ക്ലാസെടുത്തു. വൈഎംസിഎ പ്രസിഡന്റ് എ.ജെ. ആന്റണി, വൈഎംസിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സെന്റ് ജെമ്മാസ് ഗൈഡ്സ് ക്യാപ്റ്റനുമായ സീമ ഷാലറ്റ് ജോര്‍ജ്, വൈഎംസിഎ സെക്രട്ടറി ബിജുമാത്യു, ജോണ്സണ് ജോര്‍ജ്, ഐഇസിബിസിസി ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഇ.ആര്. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. സി. അന്‍സിഫ, കെ.എം. ഷഹാന, എം. നിഷാന, പി. ശ്രീലക്ഷ്മി, ഫാത്തിമ ഹന്ന എന്നിവരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് ദേശീയഗാനത്തോടുകൂടി സമാപിച്ചു.