സബ്ജൂണിയര്‍ നെറ്റ്ബോള്‍: മലപ്പുറത്തിനു കിരീടം
1480460
Wednesday, November 20, 2024 5:14 AM IST
അങ്ങാടിപ്പുറം: വയനാട് പനമരത്ത് സമാപിച്ച സംസ്ഥാന സബ്ജൂണിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിനു കിരീടം. ഫൈനലില്‍ ആലപ്പുഴയെ (സ്കോര്‍ 16- 15) പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്.
മിക്സഡ് വിഭാഗത്തില്‍ മലപ്പുറം രണ്ടാംസ്ഥാനം നേടി. ഫൈനലില്‍ 15-16ന് പാലക്കാടിനോടു പൊരുതിത്തോറ്റു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് 14-6ന് തൃശൂരിനെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. ആല്ഡ്രിന് ബെന്നി (ക്യാപ്റ്റന്‍), കെ.അര്ജുന്, തോമസ് ജോസഫ്, ലിയോണ്‍ വിനോജ് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), രഹന് എം.ഫസല്‍ (വാഴക്കാട് ബേസ് സ്കൂള്‍), ആരോണ്‍ റോയ്, കെ. ജീവന് ഷിജി, ഷാ അലിന് റസൂല്‍, കെ.ഷഹസാദ് (എല്ലാവരും പെരിന്തല്‍മണ്ണ പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പി.അഭിജിത്ത്, സി.ആദര്‍ശ് (ഇരുവരും ചുങ്കത്തറ മാര്‍ത്തോമ എച്ച്എസ്എസ്), അബിന്‍ ബിജു (മണിമൂളി ക്രൈസ്റ്റ് കിംഗ് എച്ച്എസ്എസ്) എന്നിവര്‍ മലപ്പുറത്തിനായി കളത്തിലിറങ്ങി. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആല്ഡ്രിന് ബെന്നി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. അഖില്‍ സേവ്യര്‍, അഖില്‍ ആന്റണി എന്നിവര്‍ പരിശീലകരും കെ.എസ്. സിബി, സാം വര്‍ഗീസ് എന്നിവര്‍ മാനേജര്‍മാരുമാണ്.