മ​ഞ്ചേ​രി: കെ​ട്ടി​ട വാ​ട​ക​ക്കു​മേ​ല്‍ 18 ശ​ത​മാ​നം ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഹോ​ട്ട​ലു​ട​മ​ക​ള്‍. നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ല നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ജി​എ​സ്ടി​യു​ടെ അ​മി​ത​ഭാ​രം കൂ​ടി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും അ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ​ജീ​ര്‍ അ​രീ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​കെ. ചെ​റി, ബാ​ബു കാ​രാ​ശേ​രി, സി.​കെ. സു​രേ​ഷ്, പ്ര​ദീ​പ്കു​മാ​ര്‍, ബാ​പ്പു​ട്ടി മ​ദീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.