റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി
1480463
Wednesday, November 20, 2024 5:14 AM IST
നിലമ്പൂര്‍: വ്യാപാരികളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ നിലമ്പൂര്‍ താലൂക്ക് റേഷന്‍ ഡീലേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കടകള്‍ അടച്ച് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കോടതി ഉത്തരവായിട്ടുള്ള കിറ്റ് കമ്മീഷന് ഉടന്‍ അനുവദിക്കുക, മൂന്നുമാസത്തെ കുടിശികയായ കമ്മീഷന് ഉടന്‍ നല്‍കുക, കെടിപിഡിഎസ് ആക്ട് മാറ്റി എഴുതുക, വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
എകെആര്‍ആര്‍ഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റേഷന്‍ ഡീലേഴ്സ് സിഐടിയു താലൂക്ക് സെക്രട്ടറി പി.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എകെആര്‍ആര്‍ഡിഎ താലൂക്ക് സെക്രട്ടറി ടി.പി. ഗോപാലകൃഷ്ണന്, രമേശ്, അബ്ദുറഹിമാന്, ഒ.കെ. സുരേഷ്, വി. രാധാകൃഷ്ണന്, റഷീദ് വാളപ്ര, സി.ടി. സിദീഖ്, കെ. അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.