മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​വി​ഭ​ജി​ച്ചു കൊ​ണ്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഡി​സം​ബ​ര്‍ മൂ​ന്ന് വ​രെ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കോ, ജി​ല്ലാ ക​ള​ക്ട​ര്‍​ക്കോ നേ​രി​ട്ടോ ര​ജി​സ്റ്റേ​ര്‍​ഡ് ത​പാ​ലി​ലോ ആ​ക്ഷേ​പ​ങ്ങ​ള്‍ ന​ല്‍​കാം. സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ ബി​ല്‍​ഡിം​ഗ് നാ​ലാം നി​ല, വി​കാ​സ്ഭ​വ​ന്‍ പി​ഒ, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് ആ​ക്ഷേ​പ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഫോ​ണ്‍:0471-2335030. ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കൊ​പ്പം ഏ​തെ​ങ്കി​ലും രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നു​ണ്ടെ​ങ്കി​ല്‍ അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ന​ല്‍​ക​ണം. നി​ര്‍​ദി​ഷ്ട വാ​ര്‍​ഡി​ന്‍റെ അ​തി​ര്‍​ത്തി​ക​ളും ജ​ന​സം​ഖ്യ​യും ഭൂ​പ​ട​വും ആ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പ​മു​ള്ള​ത്.

ക​ര​ട് വി​ജ്ഞാ​പ​നം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ലും tthsp://www.delimitation.lsgkerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും അം​ഗീ​കാ​ര​മു​ള്ള രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കും നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കും ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ മൂ​ന്ന് പ​ക​ര്‍​പ്പു​ക​ള്‍ വീ​തം സൗ​ജ​ന്യ​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി ന​ല്‍​കും. പ​ക​ര്‍​പ്പ് ആ​വ​ശ്യ​മു​ള്ള മ​റ്റു​ള്ള​വ​ര്‍​ക്ക് പേ​ജ് ഒ​ന്നി​ന് മൂ​ന്ന് രൂ​പ​യും ജി​എ​സ്ടി​യും ഈ​ടാ​ക്കി​യാ​ണ് ന​ല്‍​കു​ക. ല​ഭി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഖേ​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തു​ക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പ​രാ​തി​ക്കാ​രി​ല്‍ നി​ന്ന് നേ​രി​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ജി​ല്ലാ​ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​യ ശി​പാ​ര്‍​ശ​ക​ളോ​ടു കൂ​ടി ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ​രാ​തി​ക്കാ​രെ നേ​രി​ല്‍ കേ​ട്ട് ക​മ്മീ​ഷ​ന്‍ പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കും. അ​തി​ന് ശേ​ഷം ആ​ദ്യ​ഘ​ട്ട വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​ത്തി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

ഇ​താ​ദ്യ​മാ​യാ​ണ് ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് എ​ല്ലാ വാ​ര്‍​ഡു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​ക​ള്‍ വ​ര​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ ത​യാ​റാ​ക്കി​യ ക്യൂ​ഫീ​ല്‍​ഡ് ആ​പ്പാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പൂ​ര്‍​ണ​മാ​യും ഓ​പ്പ​ണ്‍ സോ​ഴ്സ് സാ​ങ്കേ​തി​ക​ത അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​ആ​പ്പി​ന്‍റെ ഉ​പ​യോ​ഗം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ര്‍​ത്തീ​ക​രി​ച്ച മാ​പ്പു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ണു​വാ​നും പ്രി​ന്‍റ് എ​ടു​ക്കു​ന്ന​തി​നും പൂ​ര്‍​ണ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി എ​ച്ച്ടി​എം​എ​ല്‍ ഫോ​ര്‍​മാ​റ്റി​ലാ​ണ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

2011 ലെ ​സെ​ന്‍​സ​സ് ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​മാ​ക്കി വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച് ത​ദ്ദേ​ശ വ​കു​പ്പ് റൂ​റ​ല്‍ ഡ​യ​റ​ക്ട​റും മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​രും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സ്ത്രീ​ക​ള്‍​ക്കും,പ​ട്ടി​ക​ജാ​തി​വ​ര്‍​ഗ​വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള സം​വ​ര​ണ​വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​വും പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 25 വാ​ര്‍​ഡു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 223 വാ​ര്‍​ഡു​ക​ളു​മാ​ണ് ജി​ല്ല​യി​ല്‍ കൂ​ടു​ത​ലാ​യു​ള്ള​ത്.