പരിഷത്ത് യോഗവും അവബോധ ക്ലാസും നടത്തി
1480270
Tuesday, November 19, 2024 6:29 AM IST
അങ്ങാടിപ്പുറം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിന്തല്‍മണ്ണ മേഖല പ്രവര്‍ത്തക യോഗവും "അവയവദാനം: സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ അവബോധ ക്ലാസും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. വേണു പാലൂര് അധ്യക്ഷത വഹിച്ചു.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലും അനാട്ടമി വിഭാഗം മേധാവിയുമായ ഡോ. കെ.കെ. ഉഷ അവയവദാനത്തെക്കുറിച്ച് ക്ലാസെടുത്തു. അങ്ങാടിപ്പുറം ദേശസേവിനി വായനശാലയില്‍ നടന്ന ചടങ്ങില്‍ സുനില്‍ പെഴുങ്കാട്, എന്‍. സ്മിത, പി. മഞ്ജുഷ, പി. അംബിക, എ.പി. ഷീന എന്നിവര്‍ അവയവദാന സമ്മതപത്രം ഡോ. കെ.കെ. ഉഷക്ക് കൈമാറി. വി. സന്തോഷ്, ഒ. കേശവന്, പി.ഐ. ജോഫ്രീ ജേക്കബ്, കെ. സുന്ദരന്‍, പി. അംബിക, യു. രവി, എന്‍. സ്മിത, സുനില്‍ പെഴുങ്കാട് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി എ.കെ. അബ്ദുള്‍റഹീം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.