വയനാട് സ്നേഹ വീട് പദ്ധതിക്ക് തുക കൈമാറി
1480762
Thursday, November 21, 2024 6:13 AM IST
പുത്തനങ്ങാടി: പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട് സ്നേഹവീട് പദ്ധതിക്കായി വിവിധ ചലഞ്ചുകളിലൂടെ സ്വരൂപിച്ച 465000 രൂപ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി ചോലപ്പള്ളില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ശിഹാബിന് കൈമാറി.
പരിപാടിയുടെ ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ നിര്‍വഹിച്ചു. മലപ്പുറം എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ചാക്കോ കൊച്ചുപറമ്പില്‍, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മെംബര്‍ വിജയകുമാരി, കോളജ് യൂണിയന് ചെയര്മാന് പി. ശ്രേയസ്, പിടിഎ വൈസ് പ്രസിഡന്റ് ഷിബു ചെറിയാന്, കോളജ് സ്റ്റാഫ് സെക്രട്ടറി സെയ്താലി കക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.കെ. റെജീന സ്വാഗതവും കൊമേഴ്സ് വിഭാഗം അധ്യാപകന് അബ്ദുള്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അഗ്നസ് ബിനോയ് അഗസ്റ്റിന്റെ സംഗീതവിരുന്ന് അരങ്ങേറി.