മ​ഞ്ചേ​രി : ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ കാ​ണാ​താ​യ യു​വാ​വി​നെ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ള​ങ്കൂ​ര്‍ കാ​ര​യി​ല്‍ പു​ലി​മ​ല വീ​ട്ടി​ല്‍ ബാ​ല​ന്‍റെ മ​ക​ന്‍ പ്ര​ദീ​പ് (30) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി തു​റ​ക്ക​ല്‍ ബൈ​പ്പാ​സി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. നേ​രി​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ര​ക്തം പ​രി​ശോ​ധി​ക്കാ​നാ​യി പു​റ​ത്തു​പോ​ക​വെ യു​വാ​വ് ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ബ്ലോ​ക്ക് വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സെ​ത്തി തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​റ​ക്ക​ല്‍ ക​ച്ചേ​രി​പ്പ​ടി ബൈ​പ്പാ​സ് റോ​ഡി​ല്‍ ക​രി​മ്പ് ജ്യൂ​സ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി വെ​ള്ളം ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​തോ​ടെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കു​ടും​ബ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. കി​ണ​റ്റി​ലെ വെ​ള്ളം ശ്വ​സ​കോ​ശ​ത്തി​ല്‍ ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

കാ​ലി​ന്‍റെ തു​ട​യി​ല്‍ മു​റി​വു​ണ്ട്. കൂ​ടാ​തെ ക​ഴു​ത്തി​ല്‍ വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ള്‍ കു​ടു​ങ്ങി​യ​തി​ന്‍റെ അ​ട​യാ​ള​വു​മു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ന്ത​രാ​വ​യ​വ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക​യ​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു മാ​താ​വ്: ത​ങ്ക​മ​ണി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​വീ​ണ്‍, പ​രേ​ത​നാ​യ ഹ​രി​ദാ​സ​ന്‍.