ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
1480148
Monday, November 18, 2024 10:18 PM IST
മലപ്പുറം: മുണ്ടുപറമ്പ് കാട്ടുങ്ങലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി വാസുദേവന്‍ (55) ആണ് മരിച്ചത്. ബസ് ദേഹത്ത് കയറിയിറങ്ങിയാണ് യാത്രികന് മരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം 6.40 ന് മഞ്ചേരിയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കേരളാ ബാങ്ക് (എംഡിസി) മഞ്ചേരി ശാഖയിലെ ജീവനക്കാരനാണ്.
ഭാര്യ: പ്രേമാവതി (കേരളാ ബാങ്ക് മലപ്പുറം ശാഖയില്‍ ജീവനക്കാരി). മക്കള്‍: ഹരിത, അമൃത.