ആന്റി ബയോട്ടിക് അവബോധ കാമ്പയിന്
1480763
Thursday, November 21, 2024 6:13 AM IST
നിലമ്പൂര്‍: ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നത് ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തതിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആന്റിബയോട്ടിക് അവബോധ കാമ്പയിന് നടത്തി. ജില്ലാ ആശുപത്രി പരിസരത്ത് നടന്ന പരിപാടി ഓള് കേരള കെമിസ്റ്റ് ആന്‍ഡ്
ഡ്രഗിസ്റ്റ്സ് അസോസിയേഷന് നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് യു. നരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു അധ്യക്ഷത വഹിച്ചു.ഡോ. കെ.കെ. പ്രവീണ മുഖ്യസന്ദേശം നല്കി. ഡോ. ഷഹന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി സുരേഷ് ബാബു, സ്റ്റോര്‍ സൂപ്രണ്ട് ബിജു മോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൂക്ഷ്മരോഗാണുക്കളെ കൊല്ലാനുപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മജീവികള്‍ കൂടുതല്‍ പ്രതിരോധശേഷി നേടുന്നത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ ലോകത്താകമാനം ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുക, ഡോക്ടര്‍മാര്‍ കുറിക്കാതെ ഉപയോഗിക്കാതിരിക്കുക, സ്വയം ചോദിച്ചു വാങ്ങാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ കാമ്പയിന് തുടങ്ങിയത്.