മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ ഡ്രൈ​നേ​ജി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഡ്രൈ​നേ​ജി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

ഇ​ന്ന​ലെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​നേ​ജി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച കു​ഴ​ലു​ക​ള്‍ അ​ട​ക്കു​ക​യും എ​ട്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ അ​ട​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു. കൂ​ള്‍​ബാ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വെ​ള്ളം ഡ്രൈ​നേ​ജി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്. പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.