"കേരളത്തില്‍ നടക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയുള്ള ഭരണം’
1480265
Tuesday, November 19, 2024 6:29 AM IST
അങ്ങാടിപ്പുറം: മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. ജയഭാനു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം തരകന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പ്രഫ. പി. രാമന് അധ്യക്ഷത വഹിച്ചു. സേവാഭാരതിക്ക് 50 സെന്റ് ഭൂമി വീതം സൗജന്യമായി നല്കിയ മഞ്ചേരി എ.കെ. ബാലകൃഷ്ണന് നായര്‍, ഭാര്യ സത്യവതി , അങ്ങാടിപ്പുറം സദാനന്ദന് നെടുങ്ങാടി എന്നിവരെ സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദന് ആദരിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ പ്രദീപ് പാപ്പനൂര്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാബുരാജ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.വി.ഹരീഷ്, രാമചന്ദ്രന് പാണ്ടിക്കാട്, രവി തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധിസഭ സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. പി.പി.പ്രേംദാസ് അധ്യക്ഷത വഹിച്ചു.