പെ​രി​ന്ത​ല്‍​മ​ണ്ണ: ക​ലാ​കാ​ര​ന്‍​മാ​രു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ മ​ല​ബാ​ര്‍ സൗ​ഹൃ​ദ​വേ​ദി ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​യ്പ്ര​ഭ പു​ര​സ്കാ​രം ഡോ. ​കെ. കു​മാ​ര​ന്‍​കു​ട്ടി​ക്ക് ഡോ. ​കൊ​ച്ചു. എ​സ്. മ​ണി സ​മ്മാ​നി​ച്ചു. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​ന് ചെ​യ്ത സേ​വ​ന​ങ്ങ​ള്‍​ക്കാ​ണ് ഡോ. ​കെ. കു​മാ​ര​ന്‍​കു​ട്ടി പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്.പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങി​ല്‍ വേ​ദി ക​ണ്‍​വീ​ന​ര്‍ ബി​ജു​മോ​ന്‍ പ​ന്തി​രു​കു​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ആ​ര്‍. ര​വി, ഡോ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഡോ. ​അ​മൃ​തം കൃ​ഷ്ണ​ദാ​സ്, സു​രേ​ഷ് എം.​ആ​ര്‍. വ​ള്ളി​ക്കു​ന്ന്, പ​ത്മ കെ. ​കു​ട്ടി, ഗോ​പ​ന്‍ എ​ഴ​ക്കാ​ട്, നി​മി​ഷ, സാ​യ് സ്നേ​ഹ​തീ​രം സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ഗോ​പ​കു​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ എം.​എം. രാ​ജു, എം.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം. ​വി​ജി​ത,അം​ബി​കാ​ദേ​വി മേ​ലാ​റ്റൂ​ര്‍, രാ​ഹു​ല്‍​ദാ​സ്, ക​രു​ണാ​ക​ര​ന്‍ ഒ​ലി​പ്രം​ക​ട​വ്, പ്ര​തീ​ഷ്കു​മാ​ര്‍, മ​ണി​ക​ണ്ഠ​ന്‍, നാ​രാ​യ​ണ​ന്‍​കു​ട്ടി, പ്ര​സാ​ദ്, സു​ധീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ര​സ്കാ​ര ജേ​താ​വ് ഡോ. ​കെ. കു​മാ​ര​ന്‍​കു​ട്ടി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.