സിനിമ നാടക അഭിനയ പഠന കളരി തളിര്
1599404
Monday, October 13, 2025 6:56 AM IST
വെഞ്ഞാറമൂട്: സംസ്കാര സാഹിതി വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി തളിര് 2025 എന്ന പേരിൽ സംഘടിപ്പിച്ച ദ്വിദിന സിനിമ നാടക അഭിനയ കളരി വെഞ്ഞാമൂട് ആലുന്തറ രംഗപ്രഭാത് നാടക കളരിയിൽ എഴുത്തുകാരനും, നടനും സംവിധായകനുമായ ദീപു കരുണാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ലാൽ വെള്ളാഞ്ചിറ അധ്യക്ഷത വഹിച്ചു.
മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് മൃൺമയി എ, മൃദുൽ മുഖ്യാതിഥിയായിരുന്നു. ബിനു എസ്. നായർ, ഒ.എസ്. ഗിരീഷ്, ജിജി കലാമന്ദിർ, വിതുര സുധാകരൻ, കെ.എസ്. ഗീത രംഗപ്രഭാത്, മധു മടത്തിച്ചിറ, ഉണ്ണി മാധവ് , അനിൽ പിരപ്പൻകോട്, രാജി. രാജാറാം, വി.എസ്. വിജിൽ എന്നിവർ പ്രസംഗിച്ചു.