മലങ്കര കാത്തലിക് ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും
1599138
Sunday, October 12, 2025 6:39 AM IST
തിരുവനന്തപുരം: 33-ാമത് മലങ്കര കാത്തലിക് ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും. സമാപനദിവസമായ ഇന്നു വൈകുന്നേരം തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന് ഡോ.ആര്. ക്രിസ്തുദാസ് സമാപന സന്ദേശം നല്‍കും.
ഫാ.ഡാനിയേല്‍ പൂവണ്ണത്തിലാണ് മൂന്നു ദിവസത്തെ മലങ്കര കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്. പട്ടം സെന്റ് മേരീസ് ഹാളില്‍ സംഘടിപ്പിക്കുന്ന കണ്വന്ഷന് തിരുവനന്തപുരം വൈദിക ജില്ലാ സമിതിയാണ് സംഘടിപ്പിക്കുന്നത്.