മാരായമുട്ടം പോലീസ് സ്റ്റേഷന് മാര്‍ച്ച്
1599145
Sunday, October 12, 2025 6:46 AM IST
വെള്ളറട: കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി മാരായമുട്ടം പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയുടെ നേതൃത്വത്തില്‍ മാരായമുട്ടം ചിറ്റാറ്റിന്കരയില്നിന്ന് ആരംഭിച്ച് മാരായമുട്ടം ജംഗ്ഷനില്‍ എത്തിയശേഷം അവിടെനിന്ന് പോലിസ് സ്റ്റേഷനു മുന്നിലെത്തി. പ്രതിഷേധ ധർണ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തന് മാരായമുട്ടം, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുവിക്കര മണികണ്ഠന്, ബ്ലോക്ക് ഭാരവാഹികളായായ മണ്ണൂര്‍ ശ്രീകുമാര്‍, അഡ്വ. ഷിബു ശ്രീധര്‍, തത്തിയൂര് സുരേന്ദ്രന്,
തൃപ്പലവൂര്‍ ജയപ്രകാശ്, വടകര സുര, കാക്കണം മധു, ശ്രീരാഗം ശ്രീകുമാര്‍, കോട്ടയ്ക്കല്‍ വിനോദ്, വടകര രാജേഷ്, അനീഷ് അമ്പലത്തറയില്‍, തുളസീധരന്‍ ആശാരി, കാക്കണം രാജേഷ്, കോട്ടയ്ക്കല്‍ വിനോദ്, അനീഷ് ചുള്ളിയൂര്‍, അരുണ്‍ പ്രകാശ്, നിഷാദ് മാരായമുട്ടം എന്നിവര്‍ നേതൃത്വം നല്കി.