ശബരിമല: കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി
1599142
Sunday, October 12, 2025 6:46 AM IST
നേമം: വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കോൺഗ്രസ് പാപ്പനംകോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാല സംഘടിപ്പിച്ചു.
നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. അജിത് ലാൽ ഉദ്ഘാടനം ചെയ്തു. പാപ്പനംകോട് മണ്ഡലം പ്രസിഡന്റ് ജയ്മോൻ, കരുമം ശശികുമാർ, പദ്മകുമാർ, ദീപു, സുജി സുരേഷ്, സുഗതൻ, മധുപാലം സുനിൽ രമാദേവി, സത്യൻ, എൻ. മനോജ് കുമാർ, ആർ. ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.