യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1599402
Monday, October 13, 2025 6:50 AM IST
വിഴിഞ്ഞം : ഷാഫി പറമ്പിൽ എംപിക്കെതിരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോവളം നിയോജകമണ്ഡലം കമ്മിറ്റി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തീയറ്റർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
കെപിസിസി മെമ്പർ വിൻസൺ ഡി. പോൾ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ്. അരുൺ, കുമാരി ഷാജിന, ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി, കോട്ടുകാൽ ശരത്, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ഷമീർ, നൗഫൽ മുനീർ, അനീഷ്, ആദർശ്, കോൺഗ്രസ് നേതാക്കളായ മുജീബ് റഹ്മാൻ, ഗ്ലാഡിസ് അലക്സ്, ആമ്പ്രോസ്, ഹസീന എന്നിവർ നേതൃത്വം നൽകി.