കവിയാകോടിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1599141
Sunday, October 12, 2025 6:46 AM IST
നെടുമങ്ങാട്: ചെറുകുളം കവിയാകോടിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അഞ്ചു ദിവസമായി കുടിവെള്ളം പാഴായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് നാട്ടുകാർ. വെള്ളനാട്-ആര്യനാട് പഞ്ചായാത്തുകളുടെ അതിർത്തി പ്രദേശമായ ചെറുകുളത്തെയും പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുമ്പോഴാണ് ഇവിടെ വെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ വിവരം ആര്യനാട്ടെ വാട്ടർ അഥോറിറ്റി അധികൃതരെ പലതവണ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
35ലേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ പൈപ്പ് ലൈനിനെയാണ് ആശ്രയിക്കുന്നത്. പ്രധാനപൈപ്പിൽനിന്നു വെള്ളം ചോരുന്നതിനാൽ വീട്ടിലെ പൈപ്പുകളിൽ വേണ്ടവിധം വെള്ളം വരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പൈപ്പിലെ ചോർച്ച പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.