നെ​ടു​മ​ങ്ങാ​ട്: രാ​മ​ച​ന്ദ്ര സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും തു​ണി​ത്ത​ര​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ 50,000 രൂ​പ​വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച ഹെ​ഡ് കാ​ഷ്യ​ർ തെ​ങ്കാ​ശി മാ​വ​ട്ടം പാ​വൂ​ർ ച​ത്തി​ര​ത്തി​ൽ പൊ​ൻ​ഷീ​ല (21) യെ ​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ജൂ​ലൈ മാ​സം മു​ത​ൽ ഒ​ക്ടോ​ബ​ർ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ പ്ര​തി താ​മ​സി​ച്ചു വ​ന്നി​രു​ന്ന നെ​ടു​മ​ങ്ങാ​ട് കു​റ​ക്കോ​ട് ഉ​ള്ള ഹോ​സ്റ്റ​ലി​ൽ സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് ന​ട​ത്തി​യ​പ്പോ​ൾ കു​റ​വു​ള്ള​താ​യി കാ​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​തി​ൽ പ്ര​തി​യു​ടെ ബാ​ഗി​ൽ​നി​ന്നും മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​തോ​ള​മാ​യി പ്ര​തി ഇ​വി​ടെ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.