ഡ്രില്ലിംഗ് മെഷീന്റെ ബിറ്റ് നെറ്റിയില്‍ തുളച്ചുകയറിയ രണ്ടരവയസുകാരന് മരിച്ചു
1599169
Sunday, October 12, 2025 10:25 PM IST
പേരൂര്‍ക്കട: ഡ്രില്ലിംഗ് മെഷീന്റെ ബിറ്റ് നെറ്റിയില്‍ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരന് മരിച്ചു.
ഫോര്‍ട്ട് പത്മനാഭസ്വാമി ക്ഷേത്രം പടിഞ്ഞാറേനട നടരാജ് ഭവനില്‍ മഹേഷ്-സുനിത ദമ്പതികളുടെ മകന് ധ്രുവ് നാഥ് ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് രാവിലെ 11 ഓടുകൂടിയായിരുന്നു സംഭവം.
വീടിന്റെ മെയിന്റനന്സിനുവേണ്ടി വാങ്ങിയ ഡ്രില്ലിംഗ് മെഷീന് കവറിനുള്ളിലിട്ട് അടുക്കള ഭാഗത്തെ സ്ലാബിനു മുകളില്‍ വച്ചിരുന്നു. ഇതെടുക്കുന്നതിനുവേണ്ടി മെഷീന്റെ കേബിളില്‍ പിടിച്ചുവലിച്ചപ്പോള്‍ സ്ലാബില്‍ നിന്നു മെഷീന് താഴേക്കും പതിച്ചു.
മെഷീനിലുണ്ടായിരുന്ന ബിറ്റ് ധ്രുവ് നാഥിന്റെ നെറ്റിയുടെ വശത്ത് തുളച്ചുകയറുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 11.30 നോടടുത്തായിരുന്നു മരണം. മസ്ക്കറ്റില്‍ ജോലിചെയ്യുന്ന മഹേഷ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.