റേഷൻ വ്യാപാരികൾ ധർണ നടത്തി
1480497
Wednesday, November 20, 2024 5:58 AM IST
നെടുമങ്ങാട്: റേഷൻ വ്യാപാരികളുടെ കമ്മീഷൻ കുടിശിക ഉടൻ അനുവദിക്കുക, റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, ഓണകാലത്ത് അനുവദിച്ച ഉത്സവബത്ത ഉടനടി നൽകുക, വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നെടുമങ്ങാട് താലൂക് സപ്ലൈ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ധർണ റേഷൻ വ്യാപാരി സംയുക സമിതി സംസ്ഥാന വൈസ് ചെയർമാൻ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ചായം ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. മുജീബ്, എം. നകുലൻ, അരുൺ, പ്രവീൺ, പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു .