അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
1508767
Monday, January 27, 2025 10:56 PM IST
ശ്രീകാര്യം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചെല്ലമംഗലം വെച്ചാവോട് അജിത് ലെയിൻ പങ്കജം വീട്ടിൽ പ്രേംകുമാറിന്റെ മകൻ അഞ്ജൻ പി. പ്രേം (19) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8.30ന് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ശ്രീകാര്യം വികാസ് നഗറിനു സമീപത്തായിരുന്നു അപകടം.
ചെക്കാലമുക്ക് ഭാഗത്തുനിന്ന് വെഞ്ചാ വോട് ഭാഗത്തേക്ക് അഞ്ജൻ ബൈക്കിൽ പോകവേ ബൈക്ക് നിയന്ത്രണം തെറ്റി എതിരെ വന്ന കാറിലും ടെമ്പോ ട്രാവലറിലും ഇടിച്ചാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.