വിദ്വേഷ പരാമർശം: പശ്ചിമ ബംഗാൾ സ്വദേശിക്കു ജാമ്യം
1508913
Tuesday, January 28, 2025 6:19 AM IST
തിരുവനന്തപുരം: വർഗീയ സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മതപരമായ പോസ്റ്ററുകൾ പതിച്ചതിന് അറസ്റ്റിലായ പശ്ചിമ ബംഗാൾ സ്വദേശി ഇക് ബാലി (18) ന് ഉപാധികളോടെ ജാമ്യം.
മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്ററുകൾക്കു മുകളിൽ ഇംഗ്ലീഷിലും അറബിയിലും "പ്രേ ഫോർ പാലസ്തീൻ’ എന്ന വിവാദ പോസ്റ്ററുകൾ പതിച്ചു എന്നാണ് പോലീസ് കേസ്. മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ശത്രുതയും പൊരുത്തക്കേടും പ്രോത്സാഹിപ്പിച്ചു എന്നു കാട്ടിയാണു കേസ് രജിസ്റ്റർ ചെയ്തത്.