വി​ഴി​ഞ്ഞം: ക​ട​ൽ കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധിച്ചു, അ​പ​ക​ട​ങ്ങ​ളും കൂ​ടു​ന്നു. ജീ​വ​ൻ ര​ക്ഷ​ക​രാ​യ​ ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് കോ​ടി​ക​ൾ വ​രു​മാ​ന​മാ​യി​ന​ൽ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഉ​റ​പ്പു​ന​ൽ​കേ​ണ്ട അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലെന്ന് ആക്ഷേപം. ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ കു​റ​വ് നി​ക​ത്താ​നെ​ന്ന പേ​രി​ൽ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽനി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ച്, അ​വ​ർ​ക്കാ​യി മ​ത്സ​ര​വും അ​ഭി​മു​ഖ​വും ന​ട​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ലി​സ്റ്റ് തയാ​റാ​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. അ​ടു​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ലെ വി​വി​ധ ബീ​ച്ചു​ക​ളി​ലാ​യി നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ മെ​ന​ക്കെടുന്നി ല്ല.

കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ബീ​ച്ചു​ക​ളി​ൽ ജീ​വ​ൻ ര​ക്ഷ​ക​രാ​യി ആ​കെ​യു​ള്ള​ത് 180-ളം ​പേ​രെ​ന്നാ​ണ​റി​വ്. അ​തി​ൽ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​രും മ​ര​ണ​മ​ട​ഞ്ഞ​വ​രും മ​റ്റു ജോ​ലി​ക​ൾ കി​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​രി​ഞ്ഞു പോ​യ​വ​രു​ടെ കു​റ​വ് വേ​റെ​യും. കൂ​ടു​ത​ൽ ലൈ​ഫ് ഗാ​ർ​ഡുമാ​രെ നി​യ​മി​ക്കു​ന്ന​തി​നു പ​ക​രം ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ എ​ണ്ണം നി​ല​നി​ർ​ത്താ​നാ​യി നാ​ലുമാ​സം മു​ൻ​പ് കോ​വ​ളം ബീ​ച്ചി​ൽ നൂ​റോ​ളം പേ​ർ​ക്കാ​യി നീ​ന്ത​ൽമ​ത്സ​രം ന​ട​ത്തി. അ​തി​ൽ വി​ജ​യി​ച്ച അ​റു​പ​തോ​ളം പേ​ർ​ക്കാ​യി അ​ഭി​മു​ഖം ന​ട​ത്തി​യെ​ങ്കി​ലും റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധി​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. ലി​സ്റ്റി​ൽ വ്യാ​ജ​ൻ​മാ​ർ ക​ട​ന്നു കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും ആ​രോ​പ​ണം ഉ​യ​രു​ന്നു.

1986-ൽ ​കോ​വ​ള​ത്ത് രൂ​പീ​കൃ​ത​മാ​യ ലൈ​ഫ് ഗാ​ർ​ഡ് സ​മ്പ്ര​ദാ​യം കൂ​ടു​ത​ൽ ഗു​ണ​ക​ര​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ ബീ​ച്ചു​ക​ളി​ലാ​യി അ​റു​പ​തോ​ളം പേ​രെ നി​യ​മി​ച്ചു. നി​ല​വി​ൽ​കോ​വ​ള​ത്ത് മാ​ത്രം പ​തി​നാ​റ് പേ​രു​ടെ കു​റ​വു​ള്ള​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

38 പേ​ർ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 20 ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ സേ​വ​ന​മാ​ണ് ബീ​ച്ചി​ലു​ള്ള​ത്. തു​ട​ക്കം മു​ത​ൽ ജീ​വി​തം ക​ട​ൽ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി ഹോ​മി​ച്ച​വ​ർ വെ​റും കൈയോടെ പ​ടി​യി​റ​ങ്ങി​യ​തും അ​ധി​കൃ​ത​ർ നോ​ക്കിനി​ന്നു. നാ​ല്പ​തു വ​ർ​ഷം​വ​രെ സേ​വ​ന​മ​നു​ഷ്ടി​ച്ചശേ​ഷം വി​ര​മി​ച്ച ആ​രെ​യും ടൂ​റി​സം വ​കു​പ്പ് തി​രി​ഞ്ഞു നോ​ക്കുന്നില്ലെന്നും പറയുന്നു.

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ