നെടുമങ്ങാട് ജില്ലാ ആശുപത്രി: അത്യാഹിത വിഭാഗം അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്ന് കോൺഗ്രസ്
1508900
Tuesday, January 28, 2025 6:18 AM IST
നെടുമങ്ങാട് : ജില്ലാ അശുപത്രി അത്യാഹിത വിഭാഗം അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ വാർഡിന്റെ ഒരു മൂലയിലാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. ഇതു രോഗികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നതെന്നും.
ഒപി കൗണ്ടറിന്റെ മുന്നിലും ഫാർമസിയിലും മണിക്കൂറുകൾ രോഗികൾ വരിനിൽക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും കോൺഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ചകളിൽ ഓർത്തോ വിഭാഗം ഒപി പ്രവർത്തിക്കാത്തത് സംബദ്ധിച്ചും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നെടുമങ്ങാട് നഗരസഭയിലെ കോൺഗ്രസ് പാർലമെന്റ പാർട്ടി ലീഡർ പുങ്കുംമൂട് അജിയുടെയും, കൗൺസിലർ ഫാത്തിമയുടെയും നേതൃത്വത്തിൽ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ നേരിൽക്കണ്ട് വിഷയം അവതരിപ്പിച്ചത്.