ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ബിഷപ് മാത്യൂസ് മാർ പോളികാർപസ്
1508907
Tuesday, January 28, 2025 6:19 AM IST
തിരുവനന്തപുരം: ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിഭാഗീയ ചിന്താഗതികൾ മറന്നു പരസ്പരം കൈകോർത്തു പ്രവർത്തിക്കുവാൻ ക്രൈസ്തവ വിശ്വാസികൾക്കു കഴിയണമെന്നും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപസ് അഭിപ്രായപ്പെട്ടു.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിലും (കെസിബി സി) കേരള കൗൺസിൽ ഓഫ് ചർച്ചസും (കെസിസി) ചേർന്നു കേരളത്തിൽ ഉടനീളം സംഘടിപ്പിച്ച സഭൈക്യ പ്രാർഥനാ വാരത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ കാതോലിക്കേറ്റ് സെന്ററിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യസന്ദേശം നല്കി.
മാത്യൂസ് മാർ സിൽവാനിയോസ്, കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ സെ ക്രട്ടറി ഫാ. ഡാനിയേൽ ബഥേൽ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, റവ. ഡോ. ഡേവിഡ് ജോയി, ഫാ. കാഞ്ഞിക്കൽ കോർഎപ്പിസ് ക്കോ പ്പാ, ഫിലിപ്പ് ദയാനന്ദ് റമ്പാച്ചൻ, കെസിസി ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ, ജില്ലാ സെക്രട്ടറി റവ. ഡോ. എൽ.റ്റി. പവിത്ര സിംഗ്, റവ. ലിവിംഗ് സ്റ്റൺ, ഷെവലിയർ ഡോ. കോശി ജോർജ് എന്നിവർ പ്രസംഗിച്ചു.