തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ഇ​ന്ത്യ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് ത​ന്പാ​ൻ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഒ​രു​ക്കേ​ണ്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ബ​ലാ​ബ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി മാ​റു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ക്ഷി രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം കാ​ര​ണ​മാ​ണ്.

സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ഇ​ന്ത്യ സം​സ്ഥാ​ന സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് കാ​യി​ക്ക​ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജാ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​കെ. ശ്രീ​നി​വാ​സ​ൻ, സി.​പി. ജോ​ണ്‍, ടോ​മി മാ​ത്യു, മ​നോ​ജ് ടി. ​സാ​രം​ഗ്, കെ. ​സ​ജി​ത്ത്, അ​ടൂ​ർ റോ​യ്, പ്ലാ​സി ഹാ​ൾ​ഡാ​യി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.