നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 10.19 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ച തു​ക​യി​ൽ നി​ന്നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഇ​പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി, ക​ര​കു​ളം, പോ​ത്ത​ൻ​കോ​ട്, വെ​മ്പാ​യം, മാ​ണി​ക്ക​ൽ, അ​ണ്ടൂ​ർ​ക്കോ​ണം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 48 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ക. റോ​ഡു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു .