കല്ലറ വാസുദേവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു
1460554
Friday, October 11, 2024 6:36 AM IST
വെഞ്ഞാറമൂട് : സിപിഎം ജില്ലാകമ്മിറ്റി അംഗവും മുൻഎംഎൽഎയുമായിരുന്ന കല്ലറ വാസുദേവൻപിള്ളയുടെ 34-ാം ചരമവാർഷികം ആചരിച്ചു.
രാവിലെ വീട്ടിലെ ശവകുടീരത്തിലും മരുതുംമൂട്ടിലെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാസെക്രട്ടറി വി .ജോയി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ .എ.സലിം അധ്യക്ഷനായി.
ഡി .കെ.മുരളി എംഎൽഎ, എം.ജി.മീനാംബിക, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, കെ.പി.സന്തോഷ്, ആർ.മോഹനൻ, വി..ശശികുമാർ, എസ്.കെ.സതീഷ്, ബി.അനിൽകുമാർ, ജി.ബേബി, ഡി.വിജയകുമാർ, ജി.ജെ.ലിസി, മീനാകുമാരി, അൻസർ, കെ.ആർ.സലിം തുടങ്ങിയവർ പ്രസംഗിച്ചു.