അനധികൃതമായി പാറ പൊട്ടിച്ചു കടത്താൻ ശ്രമം: ടിപ്പര്‍ ലോറി പോലീസ് പിടിച്ചെടുത്തു
1454118
Wednesday, September 18, 2024 6:24 AM IST
വെള്ളറട: അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതിനിടെ വാഹനവും പാറയും പോലീസ് പിടികൂടി.
വേലിക്കല്ലുകൾ നിർമിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ വാഹനമാണ് വെള്ളറട പോലീസ് പിടികൂടിയത്. വെള്ളറട മുള്ളിലവിളയിലാണ് സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ റസല്രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പോലീസ് പിടിച്ചെടുത്ത വേലിക്കല്ലും ലോറിയും പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ടിപ്പര്‍ കളക്ടര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.