പന്തളം കൊളുത്തി പ്രകടനം
1453324
Saturday, September 14, 2024 6:38 AM IST
പാറശാല: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷന്റ് അധ്യക്ഷതയില്‍ കെപിസിസി സെക്രട്ടറി ആര്.വത്സലന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ലാവലിന്‍ കേസും, പിണറായിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കേസുകള്‍ ഉള്‍പ്പെടെ എഴുതിത്തള്ളുന്നതിനായിട്ടാണ് പോലീസ് ഉദ്യോഗസ്ഥനെ ബിജെപി നേതാവവിന്റെ അടുത്തു പറഞ്ഞു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലിയോട് സത്യനേശന്, ജസ്റ്റിന് രാജ് മണികണ്ഠന്, ലാല്‍, ജോണ്‍, ക്രിസ്റ്റന്‍, അഭിലാഷ്, ശാലിനി, റോയ് എന്നിവര്‍ നേതൃത്വം നൽകി.