ശാന്തിനഗർ അഗസ്തീനോസ് പള്ളിയിൽ സ്നേഹവിരുന്നൊരുക്കി ദേവീഭക്തർ
1452230
Tuesday, September 10, 2024 6:36 AM IST
നെടുമങ്ങാട് : അരുവിക്കര വെമ്പന്നൂരിനു സമീപം ശാന്തിനഗറിലെ വിശുദ്ധ അഗസ്തീനോസ് പള്ളിയിൽ ശങ്കരമുഖത്തെ ദേവീഭക്തർ സ്നേഹവിരുന്നൊരുക്കി. തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ദേവീഭക്തർ മതസൗഹാർദം ഊട്ടിയുറപ്പിച്ച് അന്നദാനം നടത്തിയത്.
തിരുനാളാഘോഷത്തിനെത്തിയ അഞ്ഞൂറിലധികം പേർ സ്നേഹവിരുന്നിൽ പങ്കെടുത്തു. ദേവീഭക്ത കൂട്ടായ്മയിലെ അംഗങ്ങളായ കെ. അജി, വാളിയറ അജി, ജെ. ശ്രീജിത്ത്, വെമ്പന്നൂർ, ആർ.പ്രദീപ് കുമാർ, എസ്.ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ജാതി-മതത്തിനതീതമായി സ്നേഹക്കൂട്ടായ്മകൾ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇടവക വികാരി ഫാ. ജോൺ കെ. പുന്നൂസ് പറഞ്ഞു.