റോട്ടറി ക്ലബുകള്‍ സന്നദ്ധസേവനരംഗത്ത് മാതൃക: സി.കെ.ഹരീന്ദ്രന്‍
1424995
Sunday, May 26, 2024 5:32 AM IST
വെള്ളറട: റോട്ടറി ക്ലബുകളുടെ സന്നദ്ധസേവനരംഗത്തെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകയാണെന്ന് സി. കെ.ഹരീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ട്രിവാന്‍ഡ്രം ഹോസ്റ്റ് ലയണ്‍സ് ക്ലബ് കുന്നത്തുകാലില്‍ സംഘടിപ്പിച്ച സൗജന്യ നേതൃപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രിവാന്‍ഡ്രം ഹോസ്റ്റ് ലയണ്‍സ് ക്ലബ്ബും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഡീലര്‍ കാരക്കോണം പൂര്‍ണ പെട്രോളിയവും സംയുക്തമയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അല്ഹീബ കണ്ണാശുപത്രിയുടെ സഹകരണത്തില്‍ സംഘടിപ്പിച്ച സൗജന്യ നേതൃപരിശോധന ക്യാമ്പിൽ ട്രിവാന്‍ഡ്രം ഹോസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ ഡോ. പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. റീജിയന് ചെയര്‍പേഴ്സണ്‍ ലയണ്‍ നീന സുരേഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ അല്ഹീബ ഹോസ്പിറ്റല്‍ എംഡി ഡോ.അനസ് ആമുഖ പ്രഭാഷണവും, റോടോറിയന് എ.വി.ഗോപന് കാരക്കോണം മുഖ്യസന്ദേശവും നല്കി.
ട്രിവാന്‍ഡ്രം ഹോസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി കെ. പി.വിജയകുമാര്‍, ട്രഷറര്‍ വി.ടി.രാജീവ് നാഥ്, ലയണ്‍ ബി.സുരേഷ് കുമാര്‍, പൂര്‍ണ പെട്രോളിയം എം.ഡി പൂര്‍ണ സുരേഷ്, സാമൂഹിക പ്രവര്ത്തകന് റോബിന് പ്ലാവിള എന്നിവര്‍ നേതൃത്വം നല്കി.