മലയോരമേഖലയിലെ രോഗികൾ ദുരിതത്തിൽ
1394082
Tuesday, February 20, 2024 4:01 AM IST
വെള്ളറട: ഡോക്ടര്‍മാരുടെ സേവനലഭ്യതക്കുറവും രോഗികളുടെ ബാഹുല്യവും മൂലം വീര്‍പ്പുമുട്ടുകയാണ് മലയോര പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍.
പ്രധാന സ്ഥാപനങ്ങളായ വെള്ളറട ആനപ്പാറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവിധ പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സേവനം തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണെന്ന പരാതി. പ്രദേശത്ത് പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സമയം നിര്‍ധനരായ രോഗികള്‍ ആശുപത്രിയിലെത്തിയാൽ ചികിത്സലഭിക്കാൻ ഏരെനേരം കാത്തുനിൽക്കേണ്ട ഗതികേടാണുള്ളതെന്ന നാട്ടുകാരും ആരോപിക്കുന്നു.
തെക്കന്‍ മലയോര പ്രദേശത്തെ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന വെള്ളറട ആരോഗ്യ കേന്ദ്രം വഷങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടിട്ടും പ്രവര്‍ത്തത്തില്‍ ഉയര്ച്ചയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അതേ നിലയില്‍ തന്നെയാണ്. മുഴുവന്‍ സമയ ഒപിയുള്ളതിനാല് ദിവസേന ആയിരത്തോളം രോഗികള്‍ ഒപിയിലെത്തുന്നുമുണ്ട്. പരാതികളുയരുമ്പോള്‍ കുറച്ചു ദിവസത്തേക്ക് ഒന്നോ രണ്ടോ ഡോക്ടര്‍മാരെ അധിക ഡ്യൂട്ടിക്ക് എത്തിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെ ഒമ്പതുമുതല്‍ രണ്ടുവരെ നീളുന്ന ഒപിയില്‍ മൂന്നും ഉച്ചയ്ക്ക് ഒരാളും രാത്രി മറ്റൊരു ഡോക്ടറു ടെയും സേവനമാണ് ലഭിക്കേണ്ടതെങ്കിലും പലപ്പോഴും ഇതു ലഭ്യമാകാറില്ല. കിടത്തി ചികിത്സയേയും ഇത് ബാധിക്കുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം വെള്ളറട, അമ്പൂരി,ആര്യങ്കോട്, ഒറ്റശേഖരമംഗലം, പഞ്ചായത്തുകളിലെ പ്രദേശത്തെ രോഗികളുടെ ആശ്രയകേന്ദ്രമാണ്. കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ആറുമണി വരെയാണ് പരിശോധന സമയമെങ്കിലും ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് പതിവെന്ന് രോഗികള്‍ പറയുന്നു. നൂറ് കണക്കിന് രോഗികളാണ് ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്.
മൂന്നു ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മിക്കപ്പോഴും ഡ്യൂട്ടിക്കെത്താറുള്ളതെന്നും പരാതി ഉയരുന്നുണ്ട്. ഒപി കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടെന്നും ആവശ്യത്തിനുള്ള മരുന്നുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രി ക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനവും താളം തെറ്റുന്നതായും പ്രതിപക്ഷ കക്ഷികള്‍ ആരോപണമുയര്‍ത്തുന്നു.