ആറു വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
1337371
Friday, September 22, 2023 1:26 AM IST
കാട്ടാക്കട: ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്സോ കോടതി.
വെള്ളറട കരിക്കമാങ്കോട് കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ വിജയനെ (55) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ആറു വർഷം കഠിനതടവിനും 30,000 രൂപ പിഴയ്ക്കും ജഡ്ജി എസ് രമേശ് കുമാർ ശിക്ഷവിധിച്ചത്.
പിഴ തുക കുട്ടിക്ക് നൽകണം. ഇല്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭ വിക്കണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിച്ചു 24 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.
ആര്യനാട് ഇൻസ്പെക്ടർ ആയിരുന്ന ബി. അനിൽകുമാർ നെയ്യാർ ഡാം എസ്ഐ ശ്രീകുമാർ എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.