അമൃതംഗമയ ആരോഗ്യപരിരക്ഷാ പദ്ധതി മെഡിക്കൽ ക്യാന്പ്
1301788
Sunday, June 11, 2023 6:28 AM IST
പാറശ്ശാല: കൊല്ലയില്‍ പഞ്ചായത്തും കാരക്കോണം ഡോക്ടര്‍ സോമര്‍ വേല് മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയും പനയംമൂല മാര്‍ത്തോമാ സഭയിലെ യുവജനവിഭാഗവും സംയുക്തമായി മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ക്യാന്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എന്‍.എസ്. നവനീത്കുമാര്‍ നിർവഹിച്ചു. വാര്‍ഡ് മെമ്പര്‍ എം മഹേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. താണുപിള്ള, അഡ്വ. വിജിമാത്യു, മനീഷ്, സുകുമാരന്‍,മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ശ്വാസകോശ രോഗ വിഭാഗം,ഗൈനക്കോളജി, ശിശു രോഗ വിഭാഗം, നേത്ര ചികിത്സാ വിഭാഗം, ഈ എന്‍ ടി, ഓര്‍ത്തോ, രോഗ വിഭാഗം, എന്നിവയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കി.